ഡെലവെയറിൽ ഭക്തിസാന്ദ്രമായി മന്ത്രയുടെ ആറ്റുകാൽ പൊങ്കാല

MARCH 11, 2026, 12:26 PM

ഡെലവെയർ: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (MANTRAH)യുടെ ആഭിമുഖ്യത്തിൽ ആറ്റുകാൽ പൊങ്കാല ഭക്തിപൂർവ്വം ഹിന്ദു ടെംപിൾ ഓഫ് ഡെലവെയർ മഹാലക്ഷ്മി ദേവസ്ഥാനത്തിൽ ആഘോഷിച്ചു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.


ജിസി മധുവും, അജിത മേനോനും പൊങ്കാല ചടങ്ങുകളുടെ ഏകോപന ചുമതല വഹിച്ചു. മന്ത്രയുടെ നേതൃത്വത്തിൽ ഡെലവെയറിൽ ആറ്റുകാൽ പൊങ്കാല സംഘടിപ്പിക്കുന്നത് ഇത് രണ്ടാം വർഷമാണ്. കൂടുതൽ ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെയും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തോടെയും ചടങ്ങുകൾ വിജയകരമായി നടത്താനായതിൽ മന്ത്രയുടെ മുൻ ഡയറക്ടർ ബോർഡ് അംഗമായ മധു മണപ്പാട് സന്തോഷം രേഖപ്പെടുത്തി. 

vachakam
vachakam
vachakam


പൊങ്കാല ചടങ്ങിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങൾക്കും മറ്റു സന്നദ്ധപ്രവർത്തകർക്കും മന്ത്ര ഡയറക്ടർ ബോർഡ് അംഗമായ ജിസി മധു നന്ദി രേഖപ്പെടുത്തി. ആത്മീയവും സാംസ്‌കാരികവുമായ ഹൈന്ദവ പാരമ്പര്യങ്ങളെ സംരക്ഷിക്കുകയും ഇത്തരം ആത്മീയ ചടങ്ങുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നതാണ് മന്ത്രയുടെ സുപ്രധാന ലക്ഷ്യമെന്ന് സംഘടനാ പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ അറിയിച്ചു.

ഭക്തിയും ഐക്യവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന പൊങ്കാല ചടങ്ങ് ഡെലവെയറിലെ മലയാളി ഹിന്ദു സമൂഹത്തിന് ആത്മീയമായൊരു അനുഭവമായി മാറി.

vachakam
vachakam
vachakam

രഞ്ജിത്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam