എ. പത്മകുമാർ സിപിഎമ്മിന് പുറത്തേക്ക്?

MARCH 11, 2026, 8:05 PM

പത്തനംതിട്ട: ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ. പത്മകുമാർ കഴിഞ്ഞ ദിവസം  സിപിഎമ്മിന്റെ  പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ്   ​ഗ്രൂപ്പിൽ നിന്ന് പുറത്തായിരുന്നു.

പിന്നാലെ പത്മകുമാർ  സിപിഎമ്മിന് പുറത്തേക്കെന്ന സൂചനയും പുറത്ത് വരുന്നു.. 

സ്വർണക്കൊള്ള കേസിൽ വിശദീകരണം തേടി പാർട്ടി നോട്ടീസ് നൽകിയെന്നാണ് റിപ്പോർട്ട്. തപാലിൽ ആണ് ജില്ലാ നേതൃത്വം നോട്ടീസ് നൽകിയത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം. 

vachakam
vachakam
vachakam

വിശദീകരണം തേടിയ ശേഷം നടപടിക്ക് സാധ്യതയെന്ന വിവരവും പുറത്തുവരുന്നുണ്ട്. നോട്ടീസ് നൽകിയത് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം എന്നാണ് സൂചന.  കഴിഞ്ഞ ദിവസമാണ് പത്മകുമാര്‍ കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. 

105 ദിവസത്തിന് ശേഷമാണ് രണ്ടു കേസുകളിൽ ജാമ്യം ലഭിച്ചതിനാൽ പത്മകുമാർ പുറത്തിറങ്ങിയത്. വാതിൽപാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലുമാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam