ദില്ലി: രാജ്യത്തെ എൽപിജി പ്രതിസന്ധി മറികടക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്ര സർക്കാർ.
എൽപിജി വിതരണം നിരീക്ഷിക്കാൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകി.
എൽപിജി പ്രതിസന്ധിയിൽ പരിഭ്രമിക്കേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചു. അഭ്യൂഹങ്ങൾ ശ്രദ്ധിക്കരുതെന്ന് മോദി പറഞ്ഞു.
അതേസമയം കരിഞ്ചന്തയോ പൂഴ്ത്തിവയ്പ്പോ ഇല്ലെന്ന് ഉറപ്പാക്കാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ നിർദ്ദേശം നൽകി.
എൽപിജി സിലിണ്ടറുകളുടെ വിൽപ്പനയിലും വിതരണത്തിലും ക്രമസമാധാന തകർച്ചയില്ലെന്ന് ഉറപ്പാക്കാനും അദ്ദേഹം ആവിശ്യപ്പെട്ടു.
കരിഞ്ചന്തയോ പൂഴ്ത്തിവയ്പ്പോ ഉണ്ടായാൽ അത് എൽപിജി ക്ഷാമത്തിലേക്ക് നയിച്ചേക്കാം എന്നും യോഗത്തിൽ ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടെന്ന പ്രചാരണങ്ങൾ തടയാൻ നടപടി സ്വീകരിക്കാനും യോഗത്തിൽ ആവശ്യപ്പെട്ടു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ പ്ലാൻ ബി; ഫ്ലെക്സ് ഫ്യൂവൽ കാറുകൾക്ക് ജിഎസ്ടി കുറയ്ക്കാൻ
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് വൻ കവർച്ച; കാർത്തി ചിദംബരം എംപിയുടെ ഓഫീസിൽ നിന്ന്
വിരുദുനഗർ ദുരന്തം; മരിച്ച 14പേരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന്
വിമാനം തകര്‍ന്ന് വീണെന്ന വാര്‍ത്ത വ്യാജം; റിപ്പോര്‍ട്ടുകള്‍ തള്ളി ഛത്തീസ്ഗഡ് സര്‍ക്കാര്‍