നാളെ 11 മണിക്ക് വാർത്താ സമ്മേളനം വിളിച്ച് മുതിർന്ന ജി സുധാകരൻ:  അനുനയിക്കാൻ അവസാന വട്ട ശ്രമവുമായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് നേതാക്കളും

MARCH 11, 2026, 10:52 AM

ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കാതിരുന്ന മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെ അനുനയിക്കാൻ അവസാന വട്ട ശ്രമവുമായി സിപിഐഎം. 

ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഏഴ് പേർ ജി സുധാകരന്റെ വീട്ടിലെത്തി. സുധാകരനുമായുള്ള അനുനയശ്രമം സിപിഐഎം കഴിഞ്ഞദിവസം ഉപേക്ഷിച്ചതായിരുന്നു. എന്നാൽ അവസാന വട്ട ശ്രമം എന്ന നിലയിലാണ് നേതാക്കൾ ഇപ്പോൾ സുധാകരനെ കാണാനെത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽനിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി ജി സുധാകരൻ മത്സരിച്ചേക്കും എന്നുള്ള വിവരങ്ങൾ ഇന്ന് പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് സുധാകരൻ നാളെ പ്രതികരിക്കാൻ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് നേതാക്കളുടെ സന്ദർശനം.

vachakam
vachakam
vachakam

 അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേരുന്നതിന് മുൻപായാണ് നേതാക്കൾ സുധാകരന്റെ വീട്ടിലെത്തിയത്.  ജില്ലാ സെക്രട്ടറി ആര്‍ നാസറും സുധാകരന്റെ വസതിയിലെത്തി.

നാളത്തെ വാർത്താസമ്മേളനം ഒഴിവാക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സുധാകരനുമായി അത്ര സ്വരച്ചേർച്ചയിൽ അല്ലാത്ത എച്ച് സലാം എംഎൽഎ ചര്‍ച്ചക്ക് എത്തിയില്ല.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam