SIMAA കരാട്ടെ എഡ്മണ്ടൺ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു

JANUARY 10, 2026, 8:59 PM

എഡ്മണ്ടൺ, കാനഡ: എഡ്മണ്ടണിലെ പ്രമുഖ കരാട്ടെ പരിശീലന കേന്ദ്രമായ SIMAA Karate Edmonton ജനുവരി 10, 2026 ശനിയാഴ്ച കരാട്ടെ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു. സംഘടനയുടെ വളർച്ചയിലേക്കുള്ള മറ്റൊരു അഭിമാനകരമായ നേട്ടമായ ഈ ചടങ്ങിൽ 30ലധികം കുട്ടികൾ തങ്ങളുടെ പുതിയ ബെൽറ്റ് നിലവാരങ്ങളിലേക്ക് ഉയർന്നു. കുട്ടികളുടെ അദ്ധ്വാനം, ശിസ്തം, സ്ഥിരമായ പരിശീലനം എന്നിവയെ അംഗീകരിക്കുന്നതിനായാണ് ഈ പ്രമോഷനുകൾ നടന്നത്.

സന്തോഷവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ രക്ഷിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കുട്ടികൾ പരിപാടിയുടനീളം പ്രകടിപ്പിച്ച ആത്മവിശ്വാസവും ശിസ്തവും ആവേശവും ടകങഅഅ കരാട്ടെ പിന്തുടരുന്ന ഉയർന്ന പരിശീലന നിലവാരവും മൂല്യാധിഷ്ഠിത സമീപനവും വ്യക്തമായി പ്രതിഫലിപ്പിച്ചു.

ബെൽറ്റ് സർട്ടിഫിക്കറ്റുകൾ ഫാ. തോമസ് പൂത്തിക്കോട്ട്, എഡ്മണ്ടൺ, കാനഡ, മിസ്റ്റർ ജസ്റ്റിൻ തോമസ് (Patrol Officer, Edmonton Police Service) ചേർന്ന് വിതരണം ചെയ്തു. വിശിഷ്ട അതിഥികളുടെ സാന്നിധ്യം കുട്ടികൾക്ക് വലിയ പ്രോത്സാഹനവും ആദരവും നൽകി. മാർഷ്യൽ ആർട്‌സ് പരിശീലനത്തിലൂടെ കുട്ടികളിൽ discipline, self-confidence, respect, ഉത്തരവാദിത്വബോധം എന്നിവ വളർത്തുന്നതിൽ SIMAA കരാട്ടെയുടെ പങ്ക് ഇരുവരും പ്രശംസിച്ചു.

vachakam
vachakam
vachakam


ചടങ്ങിന് നേതൃത്വം നൽകിയത് SIMAA കരാട്ടെയുടെ ഹൻഷി ഷാജു പോൾ (ചീഫ് ഇൻസ്ട്രക്ടർ ആൻഡ് എക്‌സാമിനർ), റെൻഷി ഷീലു ജോസഫ് (ചീഫ് ഇൻസ്ട്രക്ടർ), അബി നെല്ലിക്കൽ, ഇൻസ്ട്രക്ടർ കാനഡ എന്നിവരാണ്. വിദ്യാർത്ഥികളുടെ കരാട്ടെ യാത്രയിൽ അവരുടെ സമർപ്പിതമായ പരിശീലനവും മാർഗ്ഗനിർദേശവും നിർണായക പങ്കുവഹിച്ചു.
എഡ്മണ്ടണിൽ SIMAA കരാട്ടെ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് ആണിത്. ഇതിലൂടെ സംഘടനയുടെ സ്ഥിരതയുള്ള വളർച്ചയും പ്രാദേശിക സമൂഹത്തിൽ ഉണ്ടാകുന്ന അനുകൂല സ്വാധീനവും വ്യക്തമാകുന്നു.

രക്ഷിതാക്കളുടെ തുടർച്ചയായ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ചടങ്ങ് സമാപിച്ചത്. ജിമ്മി എബ്രഹാം, ടോമി പൗലോസ്യും വിശിഷ്ട അതിഥികൾക്ക് ആദരസൂചകമായി സ്‌നേഹോപഹാരങ്ങൾ കൈമാറി. തുടർന്ന് ജോർജി വർഗീസ് വോട്ട് ഓഫ് താങ്ക്‌സ് അർപ്പിക്കുകയും, കരാട്ടെ കുട്ടികൾക്ക് പ്രചോദനാത്മക സന്ദേശം നൽകുകയും ചെയ്തു. ശക്തമായ മൂല്യങ്ങളോടുകൂടിയ അടുത്ത തലമുറയെ വളർത്താനുള്ള ടകങഅഅ കരാട്ടെയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് ചടങ്ങ് അവസാനിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam