സിറിയയിൽ ഐസിസ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ വൻ വ്യോമാക്രമണം

JANUARY 11, 2026, 3:46 AM

വാഷിംഗ്ടൺ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയും സഖ്യസേനയും വൻതോതിലുള്ള വ്യോമാക്രമണം നടത്തി. 'ഓപ്പറേഷൻ ഹോക്കി സ്‌ട്രൈക്ക് ' എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് നേരിട്ട് നിർദ്ദേശം നൽകിയത്.

സിറിയയിലുടനീളമുള്ള 35ലധികം കേന്ദ്രങ്ങളിലായി 90ലേറെ കൃത്യതയാർന്ന മിസൈലുകൾ  പ്രയോഗിച്ചു. എഫ്15ഇ, എ10, എസി130ജെ, എംക്യു9 ഡ്രോണുകൾ എന്നിവയ്ക്ക് പുറമെ ജോർദാനിയൻ എഫ്16 വിമാനങ്ങളും ആക്രമണത്തിൽ പങ്കുചേർന്നു.

കഴിഞ്ഞ ഡിസംബർ 13ന് സിറിയയിലെ പാൽമിറയിൽ ഐസിസ് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു തർജ്ജമക്കാരനും കൊല്ലപ്പെട്ടതിനുള്ള തിരിച്ചടിയാണിത്.

vachakam
vachakam
vachakam

അമേരിക്കൻ സൈനികരെ ഉപദ്രവിക്കുന്നവരെ ലോകത്തിന്റെ ഏത് കോണിലായാലും കണ്ടെത്തി വധിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് യുഎസ് സെൻട്രൽ കമ്മ്യൂണിറ്റി നൽകിയിരിക്കുന്നത്. 'ഇതൊരു യുദ്ധത്തിന്റെ തുടക്കമല്ല, മറിച്ച് പ്രതികാര പ്രഖ്യാപനമാണ്' എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.

2024 ഡിസംബറിൽ ബഷർ അൽ അസദ് ഭരണകൂടം വീണതിന് ശേഷം അഹമ്മദ് അൽ ഷറയുടെ നേതൃത്വത്തിലാണ് സിറിയൻ ഭരണം തുടരുന്നത്. ഐസിസ് സംഘങ്ങൾ സിറിയയിൽ ദുർബലമായെങ്കിലും വടക്ക്കിഴക്കൻ മേഖലകളിൽ ഇപ്പോഴും സജീവമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശനിയാഴ്ച നടന്ന ആക്രമണത്തിൽ എത്ര ഭീകരർ കൊല്ലപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam