തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ കൈക്കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.
നാലരയോടെ പള്ളിപ്പുറം സിആർപിഎഫ് ജംഗ്ഷനിൽ ആണ് അപകടം നടന്നത്.നിർമ്മാണം നടക്കുന്ന ദേശീയപാതയ്ക്കരിയിൽ സിമൻറ് ലോഡുമായി നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കുടുംബം സഞ്ചരിച്ച കാർ ഇടിച്ചു കയറുകയായിരുന്നു.
മൂന്ന് സ്ത്രീകളും ഒരു പുരുഷനും ഒരു കൈക്കുഞ്ഞുമാണ് കാറിൽ ഉണ്ടായിരുന്നത്. ശക്തമായ ഇടിയിൽ കാറിൻ്റെ രണ്ട് എയർബാഗുകളും പൊട്ടിയിരുന്നു.അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
