തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ 13ാം പ്രതിയായ തന്ത്രി കണ്ഠരര് രാജീവര് ഐസിയുവിൽ തുടരുന്നതായി റിപ്പോർട്ട്. അതേസമയം അദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളോ, ഗുരുതരമായ മറ്റ് ആരോഗ്യആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരാണ് നിലവിൽ തന്ത്രിക്ക് ചികിത്സ നൽകുന്നത് എന്നാണ് ലഭിക്കുന്ന വിവരം. പരിശോധന റിപ്പോർട്ടുകൾ സാധാരണ നിലയിലാകുന്ന മുറയ്ക്ക് ഐസിയുവിൽ നിന്നും മാറ്റുമെന്ന് ആണ് ഡോക്ടർമാർ പറയുന്നത്.
ഇന്നലെയാണ് തന്ത്രി കണ്ഠരര് രാജീവരെ മെഡിക്കൽ കോളേജിലെ എംഐസിയു 1ൽ പ്രവേശിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
