ഗവർണറുടെ ചായ സൽക്കാരത്തിൽ പങ്കെടുക്കാത്തതിൽ ആർ ശ്രീലേഖയുടെ  വിശദീകരണം ഇങ്ങനെ 

JANUARY 10, 2026, 6:17 PM

തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിലർമാർക്കായി ഗവർണർ രാജേന്ദ്ര ആർലേക്കർ ഒരുക്കിയ ചായ സൽക്കാരത്തിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി ആർ ശ്രീലേഖ. 

ഇന്നലെ വൈകിട്ട് നാല് മണിക്ക് ലോക്ഭവനിലായിരുന്നു ഗവർണർ ചായ സൽക്കാരം ഒരുക്കിയത്.

എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാർ അടക്കം എത്തിയപ്പോൾ ശ്രീലേഖ എത്തിയിരുന്നില്ല. സ്ഥലത്തില്ലാതിരുന്നതിനാലാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നത് എന്നാണ് ശ്രീലേഖയുടെ വിശദീകരണം.

vachakam
vachakam
vachakam

അതേസമയം ചായ സൽക്കാരത്തിനെത്തിയ കൗൺസിലർമാരോട് ഗവർണർ ഒരു ആവശ്യവും ഉന്നയിച്ചു. നഗരത്തിൽ നിന്ന് സമരങ്ങൾ ഒഴിവാക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്.

സമരങ്ങള്‍ നടത്തുന്നതിനായി പ്രത്യേക ഇടം കണ്ടെത്തണമെന്നും ട്രാഫിക് നിയമങ്ങള്‍ പാലിച്ച് മാതൃകയാകാന്‍ കൗണ്‍സിലര്‍മാര്‍ തയ്യാറാകണമെന്നും ഗവർണർ അഭ്യർത്ഥിച്ചു. ഇതിന് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam