കൈരളി ഓഫ് ബാൾട്ടിമോർ; 2026ലേക്കുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു

JANUARY 10, 2026, 9:08 PM

ബാൾട്ടിമോർ: കൈരളി ഓഫ് ബാൾട്ടിമോർ (KOB) 2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു. 2025 ഡിസംബർ 27ന് എലിക്കോട്ട് സിറ്റിയിലുള്ള ഹൗവാർഡ് ഹൈസ്‌കൂളിൽ വെച്ച് നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സ്ഥാനമൊഴിയുന്ന അഡൈ്വസറി ബോർഡ് ചെയർമാൻ ജോൺസൺ കടംകുളത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, അഡൈ്വസറി ബോർഡ് അംഗങ്ങളായ ഡോ. ടൈസൺ തോമസ്, മാത്യു വർഗീസ് എന്നിവർ ചേർന്നാണ് 2026 ലേക്കുള്ള പുതിയ കമ്മിറ്റി അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 


vachakam
vachakam
vachakam

ലെൻജി ജേക്കബ് (പ്രസിഡന്റ്), ഗീവർ ചെറുവത്തൂർ (ജനറൽ സെക്രട്ടറി), 
അനുഷ അലോഷ്യസ് (ട്രഷറർ), ബിജോ വിധയത്തിൽ (വൈസ് പ്രസിഡന്റ്), ഏഞ്ചല എബ്രഹാം (ജോയിന്റ് സെക്രട്ടറി), ജോസഫ് സക്കറിയ (ജോയിന്റ് ട്രഷറർ), മാത്യു തോമസ് (പ്രസിഡന്റ് ഇലക്ട്2027), മൈജോ മൈക്കിൾസ് (എക്‌സ് ഒഫീഷ്യോ) എന്നിവരാണ് മറ്റു  ഭാരവാഹികൾ.

സംഘടനയുടെ മുതിർന്ന നേതാവും മുൻ ഭാരവാഹിയുമായ ഡോ. ടൈസൺ തോമസ് ആണ് പുതിയ അഡൈ്വസറി ബോർഡ് ചെയർമാൻ. മാത്യു വർഗീസ്, ഷബീന നാസർ എന്നിവരാണ് അഡൈ്വസറി ബോർഡ് അംഗങ്ങൾ.

വരും തലമുറയെ ശക്തീകരിക്കുന്നതിനും കുട്ടികൾക്കും യുവാക്കൾക്കും മികച്ച അവസരങ്ങൾ ഒരുക്കുന്നതിനും മുൻഗണന നൽകിക്കൊണ്ടാണ്, 'പുതുതലമുറയെ ശാക്തീകരിച്ച് ഭാവിക്കൊരു കരുതൽ' എന്ന സന്ദേശവുമായാണ് പുതിയ ഭരണസമിതി അധികാരമേൽക്കുന്നത്.

vachakam
vachakam
vachakam

ഏതൊരു സമൂഹത്തിന്റെയും ഏറ്റവും വലിയ സമ്പത്ത് വരും തലമുറയാണെന്ന വിശ്വാസത്തിൽ ഊന്നിനിന്നുകൊണ്ട്, യൂത്ത് കമ്മിറ്റിയും കിഡ്‌സ് കമ്മിറ്റിയും വിപുലീകരിക്കുന്നതിനും, വിദ്യാർത്ഥികൾക്കായി പ്രത്യേക ഇന്റേൺഷിപ്പ്, വോളണ്ടിയർ പ്രോഗ്രാമുകൾ എന്നിവ നടപ്പിലാക്കാനും പുതിയ നേതൃത്വം തീരുമാനിച്ചു.


വിദ്യാർത്ഥികളിൽ സേവന മനോഭാവം വളർത്തുന്നതിനും അവരുടെ പഠനത്തിന് സഹായിക്കുന്നതിനുമായി 'റേസ് ടു 75 വോളണ്ടിയർ അവേഴ്‌സ്' (Race to 75 Volunteer Hours) എന്ന നൂതന പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് സർവീസ് ലേണിംഗ് (SSL) ക്രെഡിറ്റുകൾ നേടാനും സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാനും സാധിക്കും. മാതാപിതാക്കളുടെയും മുതിർന്ന അംഗങ്ങളുടെയും പൂർണ്ണ പിന്തുണയോടെയാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.

vachakam
vachakam
vachakam

യൂത്ത് & കിഡ്‌സ് വിങ് (Youth & Kids Wing): പുതുതലമുറയുടെ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ കമ്മിറ്റിയാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്.

ജോർജി മറ്റമന, ഏഞ്ചല ജോമി - (യൂത്ത് ചെയർപേഴ്‌സൺമാർ), ജയ് സക്കറിയ - (യൂത്ത് സെക്രട്ടറി), റിയ ആലപ്പാട്ട്, ഷെറീന സെൻ  (യൂത്ത് കോചെയർപേഴ്‌സൺമാർ), നഥാൻ എൽദോ - (യൂത്ത് ഇവന്റ് കോർഡിനേറ്റർ), കെവിൻ ജോൺസൺ  (കൈരളി ഇന്റേൺഷിപ്പ് പ്രോഗ്രാം ചെയർ), ഷേർലി നമ്പ്യാർ  (യൂത്ത് അഡൈ്വസറി ചെയർ), ജെസീക്ക ജോൺ  (യൂത്ത് അഡൈ്വസറി കോചെയർ), ഗ്രേസ് വിധയത്തിൽ, നെവിന പാപ്പനാൽ  (പ്രൊമോട്ടിംഗ് കിഡ്‌സ് ചെയർപേഴ്‌സൺമാർ), റെനി ആലപ്പാട്ട്, അനഘ തരിബോയിന - (പ്രൊമോട്ടിംഗ് കിഡ്‌സ് കോചെയർപേഴ്‌സൺമാർ)

യൂത്ത് വോളണ്ടിയർ കമ്മിറ്റി: യൂത്ത് വോളണ്ടിയർ ചെയർപേഴ്‌സൺ: ജോഷ്വാ സക്കറിയ
യൂത്ത് വോളണ്ടിയർ അംഗങ്ങൾ: സവീന വിജോയ്, ജൊവാന്ന തോമസ്, റിഷോൺ ജോർജ്, ദിയ മൂഴിയിൽ, പ്രണവ് മൂഴിയിൽ.

കമ്മിറ്റി ചെയർപേഴ്‌സൺമാർ: ജോൺസൺ കടംകുളത്തിൽ  (ഫിനാൻസ് ചെയർ), അനിൽ അലോഷ്യസ് - (എന്റർടൈൻമെന്റ് ചെയർ), സാജു മർക്കോസ് - (രജിസ്‌ട്രേഷൻ & മെമ്പർഷിപ്പ് ചെയർ), ദീപ മേനോൻ (ഹെൽത്ത് & കമ്മ്യൂണിറ്റി ചെയർ  വിമൻസ് ഹെൽത്ത്), എൽദോ ചാക്കോ - (ഹെൽത്ത് & കമ്മ്യൂണിറ്റി ചെയർ  മെൻസ് ഹെൽത്ത്), തോമസ് ജോസ് - (സുവനീർ ചെയർ), നാസർ ഷംസ് - (പബ്ലിക് റിലേഷൻസ് (PR) ചെയർ), നീന ഈപ്പൻ  (വിമൻസ് ഫോറം ചെയർ), എബി പാപ്പനാൽ  (ഹോസ്പിറ്റാലിറ്റി ചെയർ), സുനിൽ തരിബോയിന - (വെബ് കമ്മിറ്റി ചെയർ), ആശിഷ് തോമസ് - (സ്‌പോർട്‌സ് ചെയർ), സന്തോഷ് കാവനകുടി - (പിക്‌നിക് ചെയർ), ഓഡിറ്റർമാർ:
റഹ്മാൻ കടബ - (ഓഡിറ്റർ), വിജോയ് പട്ടമ്മാടി - (അഡ്വൈസർ ഓഡിറ്റർ)

ബാൾട്ടിമോറിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനും കലാസാംസ്‌കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പുതിയ കമ്മിറ്റി നേതൃത്വം നൽകും. 

'ഒരു ടീം, ഒരു സ്വപ്നം, ഒരു ലക്ഷ്യം, ഒരു കുടുംബം' എന്ന മുദ്രാവാക്യവുമായി, ബാൾട്ടിമോറിലെ മലയാളി സമൂഹത്തെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കാൻ പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൈരളി  ഓഫ് ബാൾട്ടിമോർന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാവിധ പ്രവർത്തനങ്ങൾക്കും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് പ്രസിഡന്റ് ലെൻജി ജേക്കബ് അഭ്യർഥിച്ചു. 

ലെൻജി ജേക്കബ് പ്രസിഡന്റ്, ഗീവർ ചെറുവത്തൂർ സെക്രട്ടറി (PRO- KOB)

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam