ടെക്‌സസിൽ കവർച്ചാശ്രമത്തിനിടെ 16 വയസ്സുകാരൻ വെടിയേറ്റു മരിച്ചു

JANUARY 9, 2026, 11:23 PM

ടെക്‌സസ്: ക്യാരൾട്ടണിൽ യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ 16 വയസ്സുകാരൻ വെടിയേറ്റു മരിച്ചു. ജനുവരി 5 തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

അഞ്ച് കൗമാരക്കാടങ്ങുന്ന സംഘം മയക്കുമരുന്ന് ഇടപാടിനെന്ന വ്യാജേന 20 വയസ്സുകാരനായ യുവാവിനെ കാണാൻ എത്തിയതായിരുന്നു. എന്നാൽ യുവാവിനെ തോക്കുചൂണ്ടി കൊള്ളയടിക്കാനായിരുന്നു ഇവരുടെ പദ്ധതി എന്ന് പോലീസ് പറഞ്ഞു.

സംഘത്തിലെ 16 വയസ്സുകാരൻ തോക്ക് പുറത്തെടുത്തതോടെ, 20കാരൻ സ്വയരക്ഷയ്ക്കായി തിരികെ വെടിവെക്കുകയായിരുന്നു. വെടിയേറ്റ കൗമാരക്കാരൻ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

vachakam
vachakam
vachakam

മരിച്ച കുട്ടിയോടൊപ്പമുണ്ടായിരുന്ന മറ്റ് നാല് കൗമാരക്കാർക്കെതിരെ പോലീസ് കവർച്ചാക്കുറ്റം ചുമത്തി. സ്വയരക്ഷയ്ക്കായി വെടിവെച്ച 20കാരനെതിരെ നിലവിൽ കേസുകളൊന്നും എടുത്തിട്ടില്ല.

പി പി ചെറിയാൻ


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam