ദില്ലി : ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 8 പേർക്ക് ദാരുണാന്ത്യം.അപകടത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഹരിപ്പൂർധറിൽ വെച്ചാണ് അപകടം ഉണ്ടായത്.കുപ്വിയിൽ നിന്ന് ഷിംലയിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ബസിൽ 35 ഓളം പേരുണ്ടായിരുന്നതായാണ് വിവരം.നൂറുമുതൽ 200 വരെ താഴ്ചയിലേക്കാണ് ബസ് വീണതെന്നാണ് പ്രാഥമിക വിവരം.സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
