വുഡ്രിജ്: 2025 ഡിസംബർ 27ന് അക്ഷയന ബാങ്ക്വറ്റ് ഹാളിൽ വച്ചു നടത്തിയ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾക്കിടയിൽ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്യും എന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ ചില ഒഴിച്ചുകൂടാൻ പറ്റാത്ത കാരണങ്ങളാൽ വിജയിക്ക് അന്നേ ദിവസം പങ്കെടുക്കുവാൻ സാധിച്ചില്ല എന്നുള്ളത് അംഗീകരിച്ചുകൊണ്ട് ജനുവരി 7-ാം തീയതി കെ.സി.സി.സി ആസ്ഥാനത്തു കൂടി യോഗത്തിൽ വച്ച് വിദ്യാഭ്യാസ പുരസ്കാരം വിജയി ബിനോയ് സാവിയോയ്ക്ക് കെ.സി.സി.സി പ്രസിഡന്റ് പ്രമോദ് സഖറിയാസ് കൈമാറി.
തദവസരത്തിൽ കെ.എ.സി പ്രസിഡന്റ് ആന്റോ കവലയ്ക്കൽ, പുരസ്കാര കമ്മിറ്റി ചെയർ സന്തോഷ് അഗസ്റ്റിൻ സിപിഎ, വൈസ് പ്രസിഡന്റ് ഹെറാൾഡ് ഫിഗുരേദേ, സ്റ്റാൻലി ജോസഫ്, സെക്രട്ടറി സിബി പാത്തിക്കൽ എന്നിവരും സാവിയോയുടെ മാതാപിതാക്കളായ ഡോ. ബിനോയ് & ജാസ്മിൻ ദമ്പതികളും സന്നിഹിതരായിരുന്നു.
തമ്പിച്ചൻ ചെമ്മേച്ചേൽ തന്റെ മാതാപിതാക്കളായ ലൂക്കാച്ചൻ & അല്ലി ടീച്ചർ ദമ്പതികളുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഫലകവും 500 ഡോളർ ക്യാഷും അപ്രീസിയേഷൻ സർട്ടിറിക്കറ്റും ഉൾപ്പെടുന്നതാണ് സമ്മാനം.
ഡോ. ബിനോയി & ജാസ്മിൻ ദമ്പതികളുടെ പുത്രനാണ് വിജയി ബിനോയി സാവിയോ. ഡോ. ബിനോയി കുടുംബം കെ.എ.സി അംഗം കൂടിയാണ്. സഹോദരി സെറാഫിൻ ബിനോയി മികച്ച നർത്തകിയും മികച്ച കലാകാരിയും ആണ്.
കെ.എ.സി/കെ.സി.സി. സംരംഭങ്ങളിലും ഷിക്കാഗോയിലെ ഇതര കലാപരിപാടികളിലും പങ്കെടുക്കുന്ന സെറാഫിനും സഹോദരന്റെ വിജയം ഒരു മാതൃകയായിരുന്നു. കെ.എ.സി/കെ.സി.സി. അംഗങ്ങളുടെ മക്കൾക്ക് സാവിയോ ബിനോയിയുടെ വിജയം ഒരു പ്രചോദമാകട്ടെ എന്ന് ആശംസിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
