‘ഞാൻ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും’; ഇ.പി. ജയരാജൻ

JANUARY 9, 2026, 9:21 PM

നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർത്ഥിയാകുമോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് സിപിഐഎം നേതാവ് ഇ.പി. ജയരാജൻ. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ലെന്ന് ഇ.പി. ജയരാജൻ  പറഞ്ഞു.

പരിചയസമ്പന്നത ഉള്ളവരും തോറ്റിട്ടുണ്ട്. പരിചയസമ്പന്നർ വേണമെന്ന് പറയുന്നതൊക്കെ കഴമ്പില്ലാത്ത വ്യാഖ്യാനമാണ്. മന്ത്രിമാർ പരിചയസമ്പന്നത ഇല്ലാത്തവരെന്ന് പറയുന്നതിൽ കാര്യമില്ല.

കമ്മ്യൂണിസ്റ്റ് പൊതുപ്രവർത്തനം ജീവിതാവസാനം വരെ ഉണ്ടാകും. ആരോഗ്യം ഉള്ളിടത്തോളം ജനസേവനം നടത്തണം എന്നാണ് ആഗ്രഹം. പിണറായി വിജയൻ എൽഡിഎഫിന്റെ മാത്രമല്ല കേരളത്തിന്റെ നായകനാണ്. കേരള വികസനത്തിൽ പിണറായിയുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

തന്റെ അടുത്ത പുസ്തകം എഴുതാൻ തുടങ്ങിയെന്നും  ഇ.പി. ജയരാജൻ  പറഞ്ഞു. ഒഴിവാക്കിയ കാര്യങ്ങൾ അടുത്ത പുസ്തകത്തിലായിരിക്കുമെന്നും  ഇ. പി. ജയരാജൻ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam