കോഴിക്കോട്: കോഴിക്കോട് പുറമേരിയില്‍ സ്കൂൾ ബസ് കടന്നു പോകുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പൊട്ടിയത് പടക്കമെന്നു സ്ഥിരീകരിച്ചു.പുതുവത്സരാഘോഷത്തിനിടെ ഉപേക്ഷിച്ച പടക്കം ബസിന്‍റെ ടയർ കയറിതിനെ തുടർന്ന് പൊട്ടിയതാകാമെന്നും പൊലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനു പൊലീസ് കേസെടുത്തു.
ഇന്നലെ രാവിലെ 9 മണിക്കാണ് സ്കൂൾ ബസ് കടന്ന് പോയ ഉടനെ പൊട്ടിത്തെറി നടന്നത്.ബസിന്റെ ടയർ കയറിയ ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്ര ശബ്ദം കേട്ടതിനെ തുടർന്ന് ഡ്രൈവർ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് മനസിലായത്.
തുടർന്ന് ഡ്രൈവർ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടക വസ്തുവിന്റെ ഭാഗങ്ങൾ റോഡിൽ നിന്നും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊട്ടിയത് പടക്കമാണെന്ന് സ്ഥിരീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
