പത്തനംതിട്ട : ഒടുവിൽ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് കുടുങ്ങി. പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത കണ്ഠരര് രാജീവരിനെ അറസ്റ്റ് ചെയ്യു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവരിനുള്ള ബന്ധത്തിന് തെളിവ് എസ്ഐടിയ്ക്ക് ലഭിച്ചിരുന്നു. 2018 മുതൽ നിരവധി കൂടിക്കാഴ്ച ഇരുവരും നടത്തിയെന്ന് എസ്ഐടി കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും, സ്വാധീനം ഉണ്ടാക്കി കൊടുത്തതും തന്ത്രിയെന്നാണ് എസ്ഐടി കണ്ടെത്തിയത്.
ഉണ്ണികൃഷ്ണൻ പലപ്പോഴും നിർണായക തീരുമാനങ്ങൾ എടുക്കുന്നതിനായി തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നതനുസരിച്ച് തന്ത്രി ഒത്താശ ചെയ്തുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
ഗൂഢാലോചനയിൽ കൃത്യമായ പങ്ക് തന്ത്രി കണ്ഠരര് രാജീവരിന് ഉണ്ടെന്നാണ് എസ്ഐടി പറയുന്നത്. സ്വർണ്ണക്കൊള്ളയിൽ തന്ത്രിക്ക് അറിവും സമ്മതവും ഉണ്ടായിരുന്നു. എ പത്മകുമാർ, തന്ത്രി കണ്ഠരര് രാജീവരര്, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ അറിഞ്ഞുകൊണ്ട് നടത്തിയ കൊള്ളയാണ് ശബരിമലയിൽ നടന്നതെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
