ഡൽഹി : രാഷ്ട്രീയത്തിൽ "സ്ഥിരമായ ശത്രുക്കൾ" ഇല്ലെന്ന് അടിവരയിട്ട്, പിളർപ്പ് കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം എതിരാളികളായ ശരദ് പവാറിന്റെയും അജിത് പവാറിന്റെയും നേതൃത്വത്തിലുള്ള എൻസിപി വിഭാഗങ്ങൾ ഒന്നിക്കുന്നു. വരാനിരിക്കുന്ന പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇരു എൻസിപി വിഭാഗങ്ങളും സഖ്യമായി മത്സരിക്കാൻ തീരുമാനിച്ചു.
പവാർ കുടുംബത്തിലെ എല്ലാ തർക്കങ്ങളും പരിഹരിക്കപ്പെട്ടതായും അണികളുടെ ആഗ്രഹപ്രകാരമാണ് ഇരുപക്ഷവും ഒന്നിച്ചുനിൽക്കാൻ തീരുമാനിച്ചതെന്നും ഉപമുഖ്യമന്ത്രി അജിത് പവാർ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പ്രവർത്തകരുടെ ശക്തമായ സമ്മർദ്ദമാണ് ഇതിന് പിന്നിലെന്ന് സുപ്രിയ സുലെയും സ്ഥിരീകരിച്ചു.
2023 ലാണ് അജിത് പവാർ എൻസിപി പിളർത്തി എൻഡിഎയുടെ ഭാഗമാവുകയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാവുകയും ചെയ്തത്. പാർട്ടി സ്ഥാപകൻ ശരദ് പവാറിനെ ഞെട്ടിച്ച നീക്കത്തിൽ പാർട്ടിയുടെ പേരും ചിഹ്നവും പോവും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഇത് പാർട്ടിയുടെ പേരിനെയും ചിഹ്നത്തെയും ചൊല്ലി ഇരു വിഭാഗങ്ങളും തമ്മിൽ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടത്തിന് കാരണമായി.
'തദ്ദേശ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനിൽക്കുമെങ്കിലും ഈ സഖ്യം ഭാവിയിൽ തുടരുമോ എന്ന കാര്യത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്ന് സുപ്രിയ സുലെ പറഞ്ഞു. താൻ ബിജെപി സർക്കാരിൽ മന്ത്രിയാകുമെന്ന പ്രചാരണങ്ങളും സുപ്രിയ തള്ളിക്കളഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
