പാലക്കാട്: പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ ഡിസിസി ഓഫീസ് പരിസരത്ത് പോസ്റ്ററുകൾ. പ്രസിഡൻ്റ് എ. തങ്കപ്പനെതിരെ ആണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. പാർട്ടി ഓഫീസിന് വേണ്ടി വാങ്ങിയ സ്ഥലം മറിച്ചു വിറ്റ തങ്കപ്പനെ പുറത്താക്കുക എന്നാണ് പോസ്റ്ററിൽ പറയുന്നത്.
അതേസമയം സ്വന്തം ഭാര്യ പോലും വോട്ടു ചെയ്യാത്ത തങ്കപ്പനെ പാലക്കാടിന് വേണ്ടെന്നും പോസ്റ്ററിൽ ഉണ്ട്. ഇതിന് മുൻപും തങ്കപ്പനെതിരെ പോസ്റ്ററുകൾ ഉയർന്നിരുന്നു. വണ്ടാഴി പഞ്ചായത്തിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയായിരുന്നു പോസ്റ്ററുകൾ. സ്ഥാനാർഥികളെ നിർത്തുന്നതിൽ ഡിസിസി പ്രസിഡൻ്റ് പണം വാങ്ങിയെന്നും സ്ഥാനാർഥികൾ നാലാം സ്ഥാനത്തായെന്നും തങ്കപ്പൻ രാജിവയ്ക്കണമെന്നും ആയിരുന്നു അന്നത്തെ പോസ്റ്ററിൽ ഉണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
