തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കൾ മത്സരസന്നദ്ധത അറിയിച്ച് സജീവമായി രംഗത്തുണ്ട്. മത്സര സന്നദ്ധത അറിയിക്കുക മാത്രമല്ല എവിടെയൊക്കെ മത്സരിക്കാം എന്നും മാധ്യമങ്ങളോട് വ്യക്തമാക്കുന്നുണ്ട്.
ഒല്ലൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ താൽപര്യമുണ്ടെന്ന് പറയുകയാണ് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. എസ്‌ഐആർ പ്രവർത്തനങ്ങളുടെ ചുമതല വാങ്ങി മണ്ഡലത്തിൽ സജീവമാണ് സന്ദീപ് വാര്യർ.
ബിജെപി ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവനാണ് പാലക്കാട് നിയമസഭ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയാകുന്നതെങ്കിൽ അവിടെ മത്സരിക്കാനും താൻ തയ്യാറാണെന്ന് സന്ദീപ് വാര്യർ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
നേരത്തെ എൽഡിഎഫിനെയും യുഡിഎഫിനെയും മാറി മാറി തെരഞ്ഞെടുക്കുന്ന സ്വഭാവം പ്രകടിപ്പിച്ചിരുന്ന മണ്ഡലമായിരുന്നു ഒല്ലൂർ. എന്നാൽ 2016ലും 2021ലും കെ രാജനിലൂടെ എൽഡിഎഫ് പക്ഷത്ത് ഒല്ലൂർ നിലയുറപ്പിക്കുകയായിരുന്നു.
എന്നാൽ മണ്ഡലത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനം കോൺഗ്രസിന് വലിയ പ്രതീക്ഷ നൽകുന്നു. തൃശൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥി വരാനാണ് സാധ്യതയേറെയും. ഈ സാഹചര്യത്തിൽ സന്ദീപ് വാര്യർ സ്ഥാനാർത്ഥിയായി വരുന്നത് സാമുദായിക സമവാക്യങ്ങളെ ബാധിച്ചേക്കില്ലെന്നാണ് സന്ദീപ് വാര്യരെ പിന്തുണക്കുന്നവർ കരുതുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
