പാലക്കാട് : സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന എ കെ ബാലന്റെ വിവാദ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി പാലക്കാട് ജില്ലാ കമ്മിറ്റി.
യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി കൈകാര്യം ചെയ്യുമെന്നായിരുന്നു എ കെ ബാലന്റെ പ്രസ്താവന.
ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്നും എ കെ ബാലൻ വാ തുറന്നാൽ പാർട്ടിക്ക് വോട്ട് പോകുമെന്നുമാണ് വിമർശനം.
ചുമതലയില്ലാത്ത ബാലൻ എന്തിന് മാധ്യമങ്ങളെ കാണണമെന്നും അബദ്ധ പ്രസ്താവനകൾ നടത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും വിമർശനമുയർന്നു.
തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രസ്താവനകൾ ഒഴിവാക്കണമെന്നും ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
