വാഷിംഗ്ടണ്‍: വെനസ്വേല രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് അവിടെ നടത്താനിരുന്ന രണ്ടാമത്തെ ആക്രമണ പരമ്പര താന്‍ റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
പ്രതിപക്ഷ നേതാക്കള്‍, പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരടക്കം നിരവധി പേരെ വെനസ്വേല വ്യാഴാഴ്ച ജയില്‍ മോചിതരാക്കിയിരുന്നു. സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നീക്കം. മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ ലഹരിമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎസ് സേനയുടെ പിടിയിലായി ഒരാഴ്ച തികയുന്നതിന് മുന്‍പാണ് ഈ നീക്കം.
സമാധാനം ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയായി വെനസ്വേല വന്‍തോതില്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയാണ്. ഇത് വളരെ പ്രധാനപ്പെട്ടതും ബുദ്ധിപരവുമായ നീക്കമാണ്. യുഎസും വെനസ്വേലയും തമ്മില്‍ മികച്ച രീതിയില്‍ സഹകരിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. ഈ സഹകരണം കാരണം, നേരത്തെ നിശ്ചയിച്ചിരുന്ന രണ്ടാമത്തെ ആക്രമണ പരമ്പര താന്‍ റദ്ദാക്കി. പ്രധാന എണ്ണക്കമ്പനികള്‍ വെനസ്വേലയില്‍ കുറഞ്ഞത് 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. ഇതിനായി കമ്പനി പ്രതിനിധികളുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിപ്പില്‍ വ്യക്തമാക്കി.h
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
