തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ ന്യായീകരിച്ച് രാഹുൽ ഈശ്വർ രംഗത്ത്. തൻ്റെ ബന്ധുവായത് കൊണ്ട് പറയുന്നല്ലെന്നും, ജീവിതത്തിൽ ഇതുവരെ ബ്ലാക്ക് മാർക്ക് കേൾപ്പിക്കാത്ത വ്യക്തിയാണ് കണ്ഠരര് രാജീവരെന്നും ആണ് രാഹുൽ ഈശ്വർ പ്രതികരിച്ചത്.
അതേസമയം കണ്ഠരര് രാജീവര് ചെയ്ത തെറ്റ് എന്താണെന്ന് മനസിലാകുന്നില്ല. ഇത് വളരെ ദൗർഭാഗ്യകരമായ കാര്യമാണ്. പോറ്റിക്ക് തെറ്റുപറ്റിയിട്ടുണ്ടാകാം. എന്നാൽ, പോറ്റി ആരുടെയെങ്കിലും കൂടെ ഫോട്ടോ എടുത്താൽ അവരും കുറ്റക്കാരാകുമോ? പോറ്റിക്ക് പരിചയമുള്ളവരൊക്കെ തെറ്റുകാരാണ് എന്നുപറയുന്നതിൽ അർഥമുണ്ടോ എന്നാണ് രാഹുലിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
