കോർപ്പറേഷനിലെ തോൽവി: സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ  ആര്യ രാജേന്ദ്രന് രൂക്ഷ വിമർശനം

JANUARY 8, 2026, 7:50 PM

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎമ്മിന്റെ തോൽവിയുമായി ബന്ധപ്പെട്ട് ആദ്യം മുതൽ തന്നെ മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ പലരും രം​ഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിലും  ആര്യ രാജേന്ദ്രന് രൂക്ഷ വിമർശനമുണ്ടായി. 

തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ റിപ്പോർട്ടിങിനാണ് ജില്ലാ കമ്മിറ്റി യോഗം വിളിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിൽ ആര്യ രാജേന്ദ്രൻ പങ്കെടുത്തിരുന്നില്ല. ആര്യയുടെ അഭാവത്തിലാണ് മുൻ കോർപ്പറേഷൻ ഭരണത്തിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നത്.

 തോൽവിക്ക് പ്രധാന കാരണം മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ ഇടപെടലാണെന്നാണ് വിമർശനം. തോൽവിക്ക് ഇടയാക്കിയത് ആര്യ രാജേന്ദ്രൻ മേയർ സ്ഥാനത്ത് ഇരുന്ന് നടത്തിയ ഇടപെടലുകളാണെന്നും പാർട്ടിക്ക് അനുകൂലമായ നിലപാടുകളല്ല ആര്യ സ്വീകരിച്ചതെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

vachakam
vachakam
vachakam

കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തിലും ആര്യക്കെതിരെ വിമർശനം ഉയർന്നിരുന്നു.

ആര്യയുടെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപ്പറേഷന് എതിരാക്കിയെന്നും കോർപ്പറേഷൻ ഭരണം ഇടതു പക്ഷത്തിന് നഷ്ടമാകാൻ ഒരു കാരണം ഭരണസമിതിയുടെ തെറ്റായ ഭരണമാണെന്നുമായിരുന്നു ഉയർന്ന വിമർശനം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam