കൊച്ചി: ഓഫർ ഒന്നുമില്ല, ബിജെപിയിൽ ചേരാൻ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്ന് റെജി ലൂക്കോസ്. ബിജെപിയിൽ സീറ്റ് വാഗ്ദാനമില്ല.
അത്തരമൊരു ചർച്ച ഉണ്ടായിട്ടില്ല. സ്‌നേഹമുള്ള മനുഷ്യരാണവിടെയെന്നും റെജി ലൂക്കോസ് പറഞ്ഞു.
എന്തെങ്കിലും ഓഫർ മുന്നോട്ടുവെച്ചെന്ന് പറഞ്ഞാൽ നുണയാണ്. കിട്ടുന്ന വേദിയിലെല്ലാം ഇനി താൻ ബിജെപിയുടെ ശബ്ദമായി മാറുമെന്നും റെജി ലൂക്കോസ് റിപ്പോർട്ടറിനോട് പറഞ്ഞു.
ബിജെപിയുടെ അനുസരണയുള്ള പ്രവർത്തകനായി മുന്നോട്ട് പോകും. നാളത്തെ കേരളത്തെക്കുറിച്ചുള്ള രാജീവ് ചന്ദ്രശേഖറിൻ്റെ കാഴ്ചപ്പാടും നരേന്ദ്രമോദിയുടെ വികസനവും യാത്ര ചെയ്ത് ബോധ്യപ്പെട്ട കാര്യങ്ങളും മനസ്സിലുണ്ട്. കേന്ദ്രത്തിനെതിരായ യുദ്ധ പ്രഖ്യാപനം അല്ല വേണ്ടത്.
രാജീവ് ചന്ദ്രശേഖറിനെയോ നരേന്ദ്രമോദിയെയോ കള്ളനെന്ന് വിശേഷിപ്പിച്ച് ഒരുവാക്ക് പോലും നേരത്തെ പറഞ്ഞിട്ടില്ലെന്നും റെജി ലൂക്കോസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
