പാലക്കാട്: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പരാതിയുമായി രംഗത്ത് വന്ന അതിജീവിതയുടെ ഭർത്താവ് ബിജെപിക്കെതിരെ രംഗത്ത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടെന്നും പറ്റില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ഇദ്ദേഹത്തിന്‍റെ ആരോപണം. പഞ്ചായത്തിൽ പ്രവർത്തിച്ചില്ലെന്ന് പറഞ്ഞാണ് പുറത്താക്കിയത്.
വിശദീകരണം പോലും കേൾക്കാതെയാണ് നടപടിയെന്നും പരാതിക്കാരിയുടെ ഭർത്താവ് ആരോപിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതിന് പിന്നാലെയാണ് യുവതിയുടെ ഭർത്താവിനെതിരെ യുവമോര്‍ച്ച നടപടിയെടുത്തത്. ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതായി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് വേണുഗോപാലാണ് ഇന്നലെ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
