തിരുവനന്തപുരം: അന്തരിച്ച പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിൻറെ സംസ്കാരം പൂനെയിൽ നടന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി പൂനെയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പച്ചത്. ഇന്നലെ അർധരാത്രിയോടെ ആശുപത്രിയിൽ വെച്ച് അന്ത്യം സംഭവിക്കുകയായിരുന്നു.
പരിസ്ഥിതി ശാസ്ത്ര മേഖലയിലെ നിരവധി പ്രമുഖർ സംസ്കാരത്തിൽ പങ്കെടുത്തു.
1942 ൽ പശ്ചിമഘട്ട മലനിരകൾക്കിടയിലുള്ള മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ ജനിച്ച അദ്ദേഹം ജീവിതകാലം മുഴുവൻ മലനിരകളുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ച ശാസ്ത്രജ്ഞൻ കൂടിയാണ്.
31 വർഷം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സേവനം ചെയ്ത അദ്ദേഹത്തെ ഐക്യരാഷ്ട്രസഭ വരെ ആദരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
