ഭാര്യയെ കൊന്ന ഭർത്താവിന് ജീവപര്യന്തം തടവ്

JANUARY 8, 2026, 9:34 AM

 കൊല്ലം: ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ.  2022 ഫെബ്രുവരി 2നായിരുന്നു സംഭവം. 

 പുനലൂർ മണിയാർ സ്വദേശിനി മഞ്ജുവിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അച്ചൻകോവിൽ സ്വദേശി മണികണ്ഠനെയാണ് കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ഇവർ തമ്മിലുണ്ടായ വഴക്കിനിടെ മണിയാറിലെ വാടക വീട്ടിൽ വെച്ചാണ് മണികണ്ഠൻ മഞ്ജുവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മഞ്ജുവിന്റെ കൂട്ടുകാരിയെയും ബന്ധുക്കളെയും ഫോണിൽ വിളിച്ച പ്രതി, താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞു.

vachakam
vachakam
vachakam

 വീട്ടിൽ പതിവായി വഴക്കുണ്ടാക്കിയ ശേഷം ഇത്തരത്തിൽ ഫോണിൽ വിളിച്ച് അറിയിക്കുക മണികണ്ഠന്റെ സ്ഥിരം പ്രവർത്തിയായിരുന്നു. അതിനാൽ തന്നെ മഞ്ജു കൊല്ലപ്പെട്ടെന്ന് പറഞ്ഞപ്പോൾ ആരും കാര്യമാക്കിയില്ല. രാവിലെ മഞ്ജുവിന്റെ സഹോദരൻ മനോജ് വീട്ടിലെത്തിയപ്പോഴാണ് മഞ്ജു കൊല്ലപ്പെട്ടെന്ന് വ്യക്തമായത്. മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം മണികണ്ഠനും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

 പുനലൂർ പോലീസാണ് കേസ് അന്വേഷിച്ചത്. ജീവപര്യന്തത്തിന് പുറമേ ഒരു ലക്ഷം രൂപ പിഴയൊടുക്കാനും വിധിയിൽ പറയുന്നു. പിഴയടക്കാത്ത പക്ഷം ആറുമാസം കൂടി തടവ് അനുഭവിക്കേണ്ടിവരും.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam