ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളിൽ കുടുങ്ങി ഒന്നര വയസുകാരൻ

JANUARY 7, 2026, 1:55 AM

പത്തനംതിട്ട: കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകരായി അഗ്നിശമസേന. 

 വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളിൽ താക്കോലുമായി കയറിയ കുട്ടി കാറിനുള്ളിൽ  അകപ്പെടുകയായിരുന്നു. 

പുറമറ്റം പഞ്ചായത്തിലെ പടുതോട്ടിൽ തേക്കനാൽ വീട്ടിൽ കിരൺ റ്റി മാത്യുവിന്‍റെ മകൻ ഇവാൻ ആണ് കാറിനുള്ളിൽ അകപ്പെട്ടത്.

vachakam
vachakam
vachakam

ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കാറിനുള്ളിൽ അകപ്പെട്ട കുട്ടിയെ രക്ഷിക്കാൻ മാതാവ് അനീറ്റ അടക്കം ശ്രമിച്ചു.

ശ്രമങ്ങൾ ഫലം കാണാതായതോടെ ആണ് തിരുവല്ലയിലെ അഗ്നി ശമനസേന ഓഫീസിൽ വിവരം അറിയിച്ചത്. തുടർന്ന് രണ്ട് യൂണിറ്റ് വാഹനം സ്ഥലത്തെത്തി. ഗ്ലാസ്‌ കാച്ചർ എന്ന ഉപകരണത്തിന്‍റെ സഹായത്താൽ ഗ്ലാസ്‌ വലിച്ചു താഴ്ത്തിയ ശേഷം കുട്ടിയെ സുരക്ഷിതമായി പുറത്തിറക്കി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam