തിരുവനന്തപുരം: ഇടതു മുന്നണി 110 സീറ്റ് നേടി അധികാരം നിലനിർത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വികസനം ജനങ്ങളിൽ എത്തിക്കാനും പൊതു രാഷ്ട്രീയം അവതരിപ്പിക്കാനും ആണ് തീരുമാനിച്ചിട്ടുള്ളത്.
എൽഡിഎഫിന് ഒരു ഗോലുവിൻറെയും സ്ട്രാറ്റജിയില്ല. ജനങ്ങളുടെ സ്ട്രാറ്റജിയാണ് എൽഡിഎഫിനെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനഗോലുവിനെയാണ് മന്ത്രി പരാമർശിച്ചത്.
സിറ്റിങ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം ചെറിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട സീറ്റുകളും പിടിച്ചെടുക്കും. ഭരണവിരുദ്ധ വികാരമില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
ബേപ്പൂരിൽ ആരെ വേണമെങ്കിലും യുഡിഎഫ് നിർത്തട്ടെയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട്, ബേപ്പൂർ ഉൾപ്പെടെ ജില്ലയിലെ 13 മണ്ഡലങ്ങളിലും വെല്ലുവിളിയില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
