തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. പതിമൂന്നാം തീയതി മുതല്‍ അധ്യാപനം നിര്‍ത്തിവയ്ക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനായ കെജിഎംസിടിഎ അറിയിച്ചു.
അതിന് അടുത്ത ആഴ്ച മുതല്‍ അടിയന്തരപ്രാധാന്യമില്ലാത്ത മറ്റ് എല്ലാ ചികിത്സകളും നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. ഒപി ബഹിഷ്‌കരണം, അടിയന്തരസേവനം ഒഴികെയുള്ള ചികിത്സനിര്‍ത്തിവയ്ക്കുന്നതുള്‍പ്പടെയുള്ള സമരങ്ങള്‍ ചെയ്തിട്ടും ഫലം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം നടത്താനുള്ള തീരുമാനം.
ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ക്ഷാമബത്ത കുടിശ്ശിക നല്‍കുക, താത്കാലിക കൂട്ടസ്ഥലം മാറ്റം ഒഴിവാക്കുക, കൂടുതല്‍ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
മെഡിക്കല്‍ കോളജുകളില്‍ ഉള്‍പ്പടെ അടിയന്തരപ്രാധാന്യമില്ലാത്ത മറ്റ് എല്ലാ ചികിത്സകളും നിര്‍ത്തിവയ്ക്കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. നിരവധി തവണ സമരം ചെയ്്തിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മക നടപടിയും ഉണ്ടായില്ലെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് പോകുന്നതോടെ മെഡിക്കല്‍ കോളജിലെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
