കൊച്ചി: എംഎസ്‌സി എൽസ കപ്പൽ അപകടത്തിൽ ബാങ്ക് ഗ്യാരൻ്റിയായ 1227.62 കോടി രൂപ മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി കെട്ടിവച്ചതായി റിപ്പോർട്ട്. ഹൈക്കോടതിയിലാണ് കമ്പനി തുക കെട്ടിവച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം കോടതി വിധി അനുകൂലമായാല്‍ പലിശ തുകയും സംസ്ഥാനത്തിന് ലഭിക്കും. മെയ് 25നാണ് എംഎസ്‌സി എൽസ-3 കൊച്ചി തീരത്ത് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ പരിസ്ഥിതിക്ക് ദോഷകരമായ 643 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 61 കണ്ടൈയ്നറുകളും അതിൻ്റെ അവശിഷ്ടങ്ങളും തീരത്തടിഞ്ഞ് വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
തുടർന്ന് സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള തീരത്തടിഞ്ഞ 59.6 മെട്രിക് ടണ്‍ മാലിന്യം നീക്കം ചെയ്തത്. എൽസ 3 കപ്പൽ അപകടത്തെ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
