കാസർകോട് കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി

JANUARY 8, 2026, 3:49 AM

കാസര്‍കോട്: കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി. കാസർകോട് കുനിയ കോളേജിലാണ് സംഭവം ഉണ്ടായത്. ബിഎ അറബിക് മൂന്നാം വർഷ വിദ്യാർത്ഥി അഹമ്മദ് ഷംഷാദ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. 

അതേസമയം തന്നെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിനാണ് വിദ്യാർത്ഥി കെട്ടിടത്തിനു മുകളിൽ കയറിയതും ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്ന് രാവിലെയാണ് കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായുള്ള നോട്ടീസ് അഹമ്മദ് ഷംഷാദിന് ലഭിച്ചത്. കോളേജിലെ പുതിയ നിയമങ്ങൾക്കെതിരെ വിദ്യാർഥികളെ സംഘടിപ്പിക്കാൻ ശ്രമിച്ചതിനാണ് ഷംഷാദിനെ സസ്പെൻഡ് ചെയ്തത്. 

പിന്നാലെ അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയും വിദ്യാര്‍ത്ഥിയെ അനുനയിപ്പിച്ച് താഴെ ഇറക്കുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam