കണ്ണൂർ: തലശേരിയിലെ കെ. ലതേഷ് വധക്കേസിൽ ഒന്ന് മുതൽ ഏഴ് വരെ പ്രതികൾ കുറ്റക്കാർ.
11 ബിജെപി - ആർഎസ്എസ് പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ. ശിക്ഷാ വിധി ഉച്ചക്ക് ഒരു മണിക്ക്.
കേസിൽ 9, 10, 11 പ്രതികളെ വെറുതെ വിട്ടു. എട്ടാം പ്രതി വിചാരണക്കിടെ മരിച്ചിരുന്നു. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
സിപിഐഎം ലോക്കൽ സെക്രട്ടറിയായിരുന്ന ലതേഷ് 2008ലാണ് കൊല്ലപ്പെട്ടത്. ഡിസംബർ 31ന് ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം ലതേഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
