ഇന്ത്യയുമായി വ്യാപാര ദൗത്യം പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ 

JANUARY 7, 2026, 8:18 AM

ബ്രിട്ടീഷ് കൊളംബിയ :പ്രാദേശിക ബിസിനസുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ വിപണികൾ തേടുന്നതിനുമായി ജനുവരി 12 മുതൽ ആരംഭിക്കുന്ന അഞ്ച് ദിവസത്തെ ദൗത്യത്തിനായി ബ്രിട്ടീഷ് കൊളംബിയ (ബിസി) ഇന്ത്യയിലേക്ക് ഒരു വ്യാപാര പ്രതിനിധി സംഘത്തെ അയയ്ക്കുമെന്ന് പ്രവിശ്യാ പ്രീമിയർ ഡേവിഡ് എബി.

ബ്രിട്ടീഷ് കൊളംബിയയുടെ തൊഴിൽ, സാമ്പത്തിക വളർച്ചാ മന്ത്രി രവി കഹ്‌ലോൺ, ന്യൂഡൽഹി, മുംബൈ, ചണ്ഡീഗഡ്, ബെംഗളൂരു എന്നിവിടങ്ങളിൽ സർക്കാർ, ബിസിനസ്സ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ഉദ്യോഗസ്ഥർ പദ്ധതിയിട്ടിട്ടുണ്ടെന്ന് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.ജനുവരി 12 മുതൽ 17 വരെ പ്രതിനിധി സംഘം ഇന്ത്യയിലുണ്ടാകുമെന്ന്  എബി ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫുകളുടെ പശ്ചാത്തലത്തിൽ വ്യാപാര ദൗത്യം വളരെ പ്രധാനമാണെന്ന് എബി പറഞ്ഞു.കാനഡയുടെ ബിസിനസുകൾക്ക്, പ്രത്യേകിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫുകൾ മൂലം കനത്ത ആഘാതമേറ്റ വനമേഖലയിലുള്ളവർക്ക് അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യമെന്ന് പ്രീമിയർ വാൻകൂവറിൽ പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറാൻ ഒരുങ്ങുമ്പോൾ ബന്ധം കൂടുതൽ ശക്തമാക്കാനും രാഷ്ട്രീയ അനിശ്ചിതത്വത്തിനും അന്താരാഷ്ട്ര സംഘർഷങ്ങൾക്കും ഇടയിൽ വ്യാപാരം വൈവിധ്യവത്കരിക്കാനും ദൗത്യം ലക്ഷ്യമിടുന്നു. ബിസിയിൽ 12,000 ടെക് കമ്പനികളുണ്ടെന്നും രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന ലൈഫ് സയൻസസ് മേഖലയാണിതെന്നും കഹ്‌ലോൺ പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെടിയേറ്റ് കൊല്ലപ്പെട്ട പ്രമുഖ കനേഡിയൻ സിഖ് വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിലും, ഇന്ത്യൻ സർക്കാരിന് ഇതിൽ പങ്കുണ്ടെന്ന അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിൽ  "അഗാധമായ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് എബി പറഞ്ഞു .

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam