ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ തന്നോട് കൂടിക്കാഴ്ചയ്ക്ക് അപേക്ഷിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ അവകാശവാദം. പിന്നീട് ഇരുവരും കൂടിക്കാഴ്ച നടത്തിയതായും കൂടിക്കാഴ്ചയിൽ താരിഫ്, റഷ്യൻ എണ്ണ ഇറക്കുമതി, അപ്പാച്ചെ ഹെലികോപ്റ്ററുകൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തതായി ട്രംപ് പറഞ്ഞു.
മോദിയുമായി തനിക്ക് നല്ല ബന്ധമുണ്ടെന്ന് ട്രംപ് കൂട്ടിച്ചേർത്തു. എന്നിരുന്നാലും, യുഎസ് ചുമത്തിയ ഉയർന്ന താരിഫുകൾ കാരണം മോദി അസ്വസ്ഥനാണെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുത്തനെ കുറച്ചതായും ട്രംപ് അവകാശപ്പെട്ടു.
അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചതെന്നും ട്രംപ് പറഞ്ഞു. വ്യാപാര നയം കാരണം മോദിയും ട്രംപും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ടെന്നും ട്രംപ് സമ്മതിച്ചു. താരിഫ് കൂട്ടിയതിനാൽ മോദി ഇപ്പോൾ അത്ര സന്തുഷ്ടനല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോൾ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ ഗണ്യമായി കുറച്ചിട്ടുള്ളതായും ട്രംപ് പറഞ്ഞു.
ഉക്രെയ്ൻ സംഘർഷത്തിനിടയിൽ റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യൻ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനാണെന്ന ആരോപണം ഉയർത്തിയാണ് യുഎസ് താരിഫ് 50 ശതമാനം കൂട്ടിയത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചില്ലെങ്കിൽ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ തീരുവ ഉയർത്താൻ തീരുമാനിച്ചേക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
