തൃപ്പൂണിത്തുറ: എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും എറണാകുളം ജില്ലാ യുഡിഎഫ് ചെയർമാൻ ഡോമിനിക് പ്രസന്റേഷനെയും കൊച്ചിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കാൻ നീക്കമെന്ന് റിപ്പോർട്ട്.
അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷിയാസ് മത്സരിക്കുന്നതിനോട് താൽപര്യമുണ്ട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെ ഷിയാസിനാണ് സാധ്യത കൂടുതൽ.
എന്നാൽ തൃപ്പുണിത്തുറയിൽ കെ ബാബുവിന് പകരം കോൺഗ്രസ് വക്താവ് രാജു പി നായർ, രമേഷ് പിഷാരടി, കെപിസിസിവൈസ് പ്രസിഡന്റ് എം ലിജു എന്നിവർക്കാണ് സാധ്യത എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മത്സരിക്കാൻ ഇല്ലെന്ന് ബാബു നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആണ് മറ്റ് പേരുകൾ മണ്ഡലത്തിൽ പരിഗണിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
