വീടുവിൽപ്പന കുത്തനെ ഇടിഞ്ഞു; കാനഡയിലെ റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിൽ

JANUARY 8, 2026, 7:58 AM

2025-ൽ കാനഡയിലെ റിയൽ എസ്റ്റേറ്റ് വിപണി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് വ്യക്തമാക്കി വിദഗ്ധർ. വീടുകളുടെ വിൽപ്പന റെക്കോർഡ് ഇടിവിൽ എത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 2025-ൽ ടോറന്റോയിൽ നടന്ന വീടുവിൽപ്പന ഏകദേശം 62,400 ആയി കുറഞ്ഞു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണ്. 2021-ൽ ഇത് 1,27,000-ലധികം ആയിരുന്നു.

അതേസമയം ഇതിലും കുറവ് വിൽപ്പന നടന്ന വർഷം കണ്ടെത്തണമെങ്കിൽ 2000-ലേക്കു തിരിഞ്ഞുനോക്കണം. അന്ന് ഏകദേശം 61,000 വീടുകളുടെ ഇടപാടുകളാണ് നടന്നത് എന്നാണ് കണക്കുകൾ. വാൻകൂവറിൽ 2025-ൽ പുതിയ വീടുകളുടെ ലിസ്റ്റിംഗുകൾ 1990-കളുടെ മധ്യകാലത്തിനു ശേഷം കാണാത്ത ഉയർന്ന നിലയിലെത്തി. എന്നാൽ വിൽപ്പന വളരെ താഴ്ന്ന നിലയിലാണ് എന്നാണ് കണക്കുകൾ. മെട്രോ വാൻകൂവറിൽ 2025-ൽ നടന്ന വീടുവിൽപ്പന 23,800 ആയി കുറഞ്ഞിട്ടുണ്ട്. ഇത് കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വാർഷിക വിൽപ്പനയാണ് എന്നാണ് റിപ്പോർട്ടുകൾ.

വീടുകളുടെ വില കുറച്ചെങ്കിലും, അത് വാങ്ങുന്നവരെ ആകർഷിക്കാൻ മതിയാകുന്നില്ലെന്നാണ് വിദഗ്ധർ പറയുന്നത്. “വാൻകൂവർ ഇപ്പോഴും വളരെ ചെലവേറിയ നഗരമാണ്. ടോറന്റോയേക്കാൾ ചിലവ് കൂടുതലാണ്. സാമ്പത്തികമായി സൗകര്യം ഉള്ള ആളുകൾ പോലും 2026 വരെ കാത്തിരിക്കുകയാണ്" എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

“പലിശ നിരക്കും വീടുകളുടെ വിലയും കുറഞ്ഞിട്ടും, ഭൂരിഭാഗം വിപണികളിലും വിൽപ്പന ഇടിഞ്ഞതാണ് നമ്മൾ കാണുന്നത്” എന്നാണ് ടൊറന്റോ റീജണൽ റിയൽ എസ്റ്റേറ്റ് ബോർഡിന്റെ ചീഫ് മാർക്കറ്റ് അനലിസ്റ്റ് ജേസൺ മേഴ്സർ വ്യക്തമാക്കുന്നത്.

സാമ്പത്തിക അനിശ്ചിതത്വവും പലിശ നിരക്കുകളെക്കുറിച്ചുള്ള ആശങ്കയും തുടരുന്നതിനാൽ, അടുത്ത ആറുമാസത്തേക്കെങ്കിലും വീടുവിപണിയിലെ മന്ദഗതി തുടരുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam