കോഴിക്കോട്: ജാമിഅ മർകസിന് കീഴിൽ പ്രവർത്തിക്കുന്ന നാല് കുല്ലിയ്യകളിലേക്കുള്ള 2026 -27 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തിയതി നാളെ(8/12/2026). അപേക്ഷയിലെ പ്രാഥമിക പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പ്രവേശന പരീക്ഷ ജനുവരി 18ന് ജാമിഅ മർകസിൽ നടക്കും. ഇസ്‌ലാമിക് തിയോളജി, ഇസ്‌ലാമിക് ശരീഅഃ, ഇസ്‌ലാമിക് സ്റ്റഡീസ്, അറബിക് ലാംഗ്വേജ് എന്നീ നാലു ഡിപ്പാർട്‌മെന്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര സ്വഭാവത്തോടെ ക്രമീകരിച്ച വിവിധ ഡിപ്പാർട്ടുമെന്റുകളിൽ ഇസ്‌ലാമിക വിജ്ഞാന ശാസ്ത്രത്തിലെ വിവിധ ശാഖകളിൽ ആഴത്തിലുള്ള പഠനവും പരിശീലനവുമാണ് മർകസ് പ്രദാനം ചെയ്യുന്നത്. പ്രസ്തുത വിഷയങ്ങളിൽ പഠനം പൂർത്തിയാക്കുന്നവർക്ക് മർകസുമായി അഫിലിയേറ്റ് ചെയ്ത ലോകപ്രശസ്ത യൂണിവേഴ്‌സിറ്റികളായ ജാമിഅ അൽ അസ്ഹർ ഈജിപ്ത്, ജാമിഅ സൈത്തൂന ടുണീഷ്യ, യൂണിവേഴ്‌സിറ്റി സയൻസ് ഇസ്‌ലാം മലേഷ്യ എന്നിവിടങ്ങളിൽ ഉപരിപഠനം നടത്താൻ അവസരം ഉണ്ടാകും.
കൂടാതെ പി.എസ്്.സി, യു.ജി.സി നെറ്റ് തുടങ്ങിയ മത്സരപരീക്ഷാ പരിശീലനവും ജേർണലിസം, വിവർത്തനം, മനഃശാസ്ത്രം എന്നീ വിഷയങ്ങളിൽ പ്രാഥമിക പഠനവും കോഴ്‌സുകളോടൊപ്പം നൽകും. www.jamiamarkaz.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ജനുവരി 29ന് അന്തിമ ഫലപ്രഖ്യാപനത്തോടെ ഈ വർഷത്തെ പ്രവേശന നടപടികൾ പൂർണമാകും. കൂടുതൽ വിവരങ്ങൾക്ക്: 9072-500-423, 9072-500-413, 9207-500-199.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
