ഗാർഡിനർ എക്സ്പ്രസ്‌വേയുടെ കീഴിൽ 7 കിലോമീറ്റർ ട്രെയിൽ; പുതിയ പദ്ധതിയുമായി നഗരം

JANUARY 8, 2026, 5:16 AM

ടൊറന്റോ നഗരത്തിൽ ഗാർഡിനർ എക്സ്പ്രസ്‌വേയുടെ കീഴിൽ 7 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു മൾട്ടി-യൂസ് ട്രെയിൽ സൃഷ്ടിക്കാൻ ശ്രമങ്ങൾ തുടരുന്നതായി റിപ്പോർട്ട്. ഇത് നടപ്പാക്കാനായി ഒരു വിശദമായ പഠനം ഡിസംബർ മുതൽ ആരംഭിച്ചിരുന്നു. ഈ പഠനം വർഷാവസാനത്തിന് മുമ്പ് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 

പിന്നീട് ഈ പഠനത്തിന്റെ കണ്ടെത്തലുകൾ ട്രെയിലിന്റെ രൂപരേഖയും പദ്ധതിയും തയ്യാറാക്കുന്നതിന് മാർഗ്ഗനിർദ്ദേശം നൽകും എന്നാണ് ലഭിക്കുന്ന വിവരം. ഈ പദ്ധതിയിൽ ദി ബെന്റ്‌വേ എന്ന നോൺ-പ്രോഫിറ്റ് സംഘടനയും നഗരവും ചേർന്ന് ആണ് പ്രവർത്തിക്കുന്നത്. ദി ബെന്റ്‌വേ നഗരത്തിലെ പൊതു സ്ഥലങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. 

“ഗാർഡിനർ എക്സ്പ്രസ്‌വേ ദീർഘകാലമായി നഗരത്തിലെ പ്രധാന വാഹന പാതയാണ്. പക്ഷേ ഇതിന്റെ കീഴിലുള്ള സ്ഥലം നമ്മുടെ നഗരത്തിന് കൂടുതൽ ഉപയോഗപ്രദമാക്കാം എന്നാണ് സിഇഒ ഇലാന അൽറ്റ്‌മാൻ പറഞ്ഞത്”.

vachakam
vachakam
vachakam

ട്രെയിൽ അണ്ടർ ഗാർഡിനെർ പബ്ലിക് റീഅലാം പ്ലാനിന്റെ ഭാഗമാണ്. 2024-ൽ നഗരസഭ ഈ പദ്ധതി അംഗീകരിച്ചിരുന്നു. ട്രെയിൽ നിർമ്മാണം ഈ പദ്ധതിയുടെ ആദ്യഘട്ടമാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ, ട്രെയിൽ നടപ്പാത ഉപയോഗിക്കുന്നവർക്കും സൈക്ലിസ്റ്റുകൾക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരു സജീവ പാതയായി പ്രവർത്തിക്കും. ആദ്യഘട്ട മാപ്പുകൾ പ്രകാരം, ട്രെയിൽ ദി ബെന്റ്‌വേ മുതൽ ഡഫറിൻ സ്ട്രീറ്റ് വരെ നീളുകയും, ഡോൺ വാലി പാർക്‌വേ വരെ ജലതീരത്തോടു പാരലൽ ആയി പോകുകയും ചെയ്യും. ചില ഭാഗങ്ങൾ വടക്കും തെക്കുമുള്ള ശാഖകൾ രൂപപ്പെടുത്തി, ഡൗൺടൗണും വാട്ടർഫ്രണ്ടും ബന്ധിപ്പിക്കും എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എന്നാൽ ട്രെയിൽ പൊതു സ്ഥലങ്ങളും ചില സ്വകാര്യ സ്ഥലങ്ങളും കടന്ന് പോകുന്നുണ്ട്. അതിനാൽ ഭൂ ഉടമകളുമായും നഗര അധികൃതരോടും ആലോചന നടത്തേണ്ടതുണ്ട്. ട്രെയിലിന്റെ മുഴുവൻ ഭാഗവും ഗാർഡിനർ എക്സ്പ്രസ്‌വേയുടെ കീഴിലുള്ളതല്ല. പക്ഷേ, വലിയൊരു ഭാഗം അതിന്റെ കീഴിൽ തുടരും എന്നാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

ഈ പദ്ധതി ഈ പ്രദേശത്തെ ഒരു മികച്ച പൊതു സ്ഥലമാക്കി, സാംസ്കാരിക കേന്ദ്രമായി, എല്ലാവർക്കും സൗഹൃദപരമായ ഒരു ഇടമായി മാറ്റും എന്നാണ് നഗര കൗൺസിലർ വ്യക്തമാക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam