സന്ദീപിൻ്റെ  വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിലും കരളിലും തുളച്ചുകയറി 

JUNE 29, 2026, 9:11 PM

പത്തനംതിട്ട: ചിറ്റാറിൽ മരിച്ച 35കാരൻ സന്ദീപിൻ്റെ മരണകാരണം പുറത്ത്. കഴിഞ്ഞ ദിവസമാണ് അടുപ്പത്തിലായിരുന്ന പെൺകുട്ടിയെ വിളിച്ചു കൊണ്ടുവരാൻ പോകുന്നുവെന്ന് ബന്ധുക്കളെ അറിയിച്ച് സന്ദീപ് വീട്ടിൽ നിന്ന് ഇറങ്ങിയത്.

പിന്നാലെ വീടിന് സമീപത്തെ കുഴിയിൽ സന്ദീപിനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.  സംഭവത്തിൽ ഗുരുതര ആരോപണവുമായി സന്ദീപിന്റെ പിതാവ് സദാനന്ദനും രംഗത്തെത്തിയിരുന്നു.  പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

vachakam
vachakam
vachakam

വാരിയെല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിലും കരളിലും തുളച്ചുകയറിയെന്നും ഇത് മൂലമുള്ള രക്തസ്രാവമാണ് മരണകാരണമെന്നും കണ്ടെത്തി. കടുത്ത മർദനമുറയെ തുടർന്നാണ് വാരിയെല്ലുകൾ തകർന്നത്.

സന്ദീപുമായി അടുപ്പത്തിലായിരുന്ന പെൺകുട്ടിയുടെ അച്ഛനും സുഹൃത്തുമാണ് കേസിലെ പ്രതികളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam