കോട്ടയം: പോലീസുകാർ തമ്മിൽ സംഘർഷം. ചിങ്ങവനം പൊലീസ് സ്റ്റേഷനിലാണ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്.
പൊലീസ് സ്റ്റേഷനിൽ ബൈക്ക് പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. രണ്ട് സിപിഒമാരാണ് തമ്മിലടിച്ചത്.
സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാർ ഇരുവരെയും പിടിച്ചുമാറ്റി. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം.
കൂട്ടത്തിലെ ഒരു സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. അദ്ദേഹത്തെ ജനലിൽ പിടിച്ച് ഇടിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റ ഉദ്യോഗസ്ഥൻ ആദ്യം എസ്.ഐയുടെ മുറിയിലേക്കും പിന്നീട് പുറത്തേക്കും ഇറങ്ങിയോടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്