ക്ലാസില്‍ ഉറങ്ങിപ്പോയ കുട്ടി മുറിയില്‍ കുടുങ്ങി: 15 ദിവസത്തെ അവധിക്ക് സ്‌കൂള്‍ പൂട്ടി സ്ഥലംവിട്ട മുഴുവന്‍ ജീവനക്കാര്‍ക്കും സസ്പെന്‍ഷന്‍

JULY 7, 2026, 8:28 PM

ബനിഹാള്‍: ക്ലാസ് മുറിയില്‍ കിടന്നുറങ്ങിയ വിദ്യാര്‍ഥിയെ ശ്രദ്ധിക്കാതെ സ്‌കൂള്‍ പൂട്ടി സ്ഥലംവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍. ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയിലുള്ള ബനിഹാള്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് അധികൃതരുടെ ഗുരുതര ജാഗ്രതക്കുറവ് വെളിവാക്കിയ സംഭവം നടന്നത്.

15 ദിവസത്തെ വേനലവധിക്ക് മുന്നോടിയായി സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനിടെയാണ് കുട്ടി ക്ലാസ് മുറിക്കുള്ളില്‍ കുടുങ്ങിപ്പോയത്. അവധി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ക്ലാസ് മുറിയില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ഥിയെ ആരും ശ്രദ്ധിച്ചിരുന്നില്ല. ഉറക്കമുണര്‍ന്നപ്പോള്‍ പൂട്ടിയിട്ട മുറിക്കുള്ളില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടി പരിഭ്രാന്തനായി നിലവിളിച്ചെങ്കിലും ഈ സമയം സ്‌കൂള്‍ വളപ്പില്‍ ജീവനക്കാരോ അധ്യാപകരോ ആരും തന്നെ ഉണ്ടായിരുന്നില്ല.

രാത്രിയോടെ സ്‌കൂളിന് സമീപത്തു കൂടെ കടന്നുപോയ ഒരു കാല്‍നടയാത്രക്കാരനാണ് അകത്തുനിന്നുള്ള കുട്ടിയുടെ കരച്ചില്‍ കേട്ട് സംശയം തോന്നിയെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടി ഉള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് വ്യക്തമാവുകയും ഉടന്‍ തന്നെ നാട്ടുകാരെയും അധികൃതരെയും വിവരമറിയിച്ച് കുട്ടിയെ പുറത്തെത്തിക്കുകയുമായിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ ശക്തമായ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി. കുട്ടികളുടെ സുരക്ഷയില്‍ ഗുരുതര വീഴ്ച വരുത്തിയ സ്‌കൂളിലെ മുഴുവന്‍ ജീവനക്കാരെയും വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ചീഫ് എജ്യുക്കേഷന്‍ ഓഫിസര്‍ ഉത്തരവിട്ടിട്ടുണ്ട്.

കുട്ടി ക്ലാസ് മുറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam