ഓപ്പറേഷൻ തൂഫാൻന്റെ ഭാഗമായി സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ മിന്നൽ പരിശോധന; തിരുവനന്തപുരം ജയിലിൽ നിന്ന് കഞ്ചാവ് പിടികൂടി

JULY 31, 2026, 12:59 AM

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻന്റെ ഭാഗമായി സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ മിന്നൽ പരിശോധന നടത്തി. തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലായിരുന്നു ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ പരിശോധന നടന്നത്. 

പരിശോധനയിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് കഞ്ചാവ് പിടികൂടിയതായി അധികൃതർ അറിയിച്ചു.കഞ്ചാവ് ആരുടെ കൈവശമായിരുന്നു, ജയിലിനുള്ളിലെത്തിയത് എങ്ങനെയാണെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

പിടിച്ചെടുത്ത കഞ്ചാവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട തടവുകാരെയും മറ്റ് സംശയാസ്പദരെയും വിശദമായി ചോദ്യം ചെയ്യും. ഉദ്യോഗസ്ഥരുടെ സഹായമോ പുറത്തുനിന്നുള്ള ശൃംഖലയോ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.  

vachakam
vachakam
vachakam

മറ്റ് സെൻട്രൽ ജയിലുകളിലെ പരിശോധനയുടെ പൂർണ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും, വരും ദിവസങ്ങളിലും സംസ്ഥാനത്തെ കൂടുതൽ ജയിലുകളിൽ സമാന പരിശോധനകൾ നടത്താൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam