നീണ്ടകരയിൽ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; രണ്ടുപേരെ കാണാതായി

JULY 31, 2026, 12:23 AM

കൊല്ലം: നീണ്ടകരയിൽ ബോട്ട് മറിഞ്ഞ് അപകടം.ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ശ്രീകൃഷ്ണ ഭഗവാൻ എന്ന മത്സ്യബന്ധന ബോട്ടാണ് മറിഞ്ഞത്.

അപകടത്തിൽ മത്സ്യത്തൊഴിലാളിയായ രാജീവ് ആണ് മരിച്ചത്.രണ്ടുപേരെ കാണാതായതിനെ തുടർന്ന് വ്യാപക തിരച്ചിൽ തുടരുകയാണ്. 

ബോട്ടിലുണ്ടായിരുന്ന 14 പേരിൽ ഭൂരിഭാഗത്തെയും രക്ഷപ്പെടുത്തിയെങ്കിലും പുത്തൻതുറ സ്വദേശിയായ രാജീവിനെ രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

കാണാതായ രണ്ടുപേർക്കായി ഫയർഫോഴ്സ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ്, പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam