യുവതിയെ ബലം പ്രയോഗിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസ്: മൂന്നുപേർ അറസ്റ്റിൽ

JULY 31, 2026, 12:52 AM

വയനാട് : ​മാനന്തവാടിയിൽ യുവതിയെ ബലം പ്രയോഗിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. 

​2026 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

മുഖ്യപ്രതിയായ കെ സി മനോജ്, ഒത്താശ ചെയ്ത കൊട്ടിയൂർ സ്വദേശി ബിന്ദു, യുവതിയുടെ ഭർതൃമാതാവ് എന്നിവരെയാണ് പോലീസ് പിടികൂടി റിമാൻഡ് ചെയ്തത്.

vachakam
vachakam
vachakam

 അമ്മയെ നോക്കാൻ ആളെ വേണമെന്ന് പറഞ്ഞ്, അതിജീവിതയെ ഭർതൃമാതാവ് കൊട്ടിയൂരിലെ ഒരു വാടകവീട്ടിൽ എത്തിക്കുകയായിരുന്നു.  അവിടെയുണ്ടായിരുന്ന ഒന്നാം പ്രതി മനോജ് യുവതിയുടെ മുറിയിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇതിനായി പ്രതി മനോജിൽ നിന്ന് ബിന്ദു പണം കൈപ്പറ്റുകയും ചെയ്തു.

​സംഭവം പുറത്തുപറഞ്ഞാൽ കുടുംബം തകർക്കുമെന്നും ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതി ലഭിച്ചയുടൻ മാനന്തവാടി ഡിവൈഎസ്പി വി ലതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam