തിരുവനന്തപുരം: മാധ്യമ പ്രവർത്തകയുടെ പരാതിയിൽ വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ് അബ്ദുള്ള ബാസിലിനെതിരായ കേസിലെ തുടർ നടപടികൾ നിർത്തിവെക്കും.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടർ നടപടി നിർത്തി വെക്കാൻ നിർദേശം നൽകി. ബാസിലിനെതിരെ കേസെടുത്തതിൽ യു ഡി എഫ് യുവജന സംഘടനകളടക്കം വിമർശനം കടുപ്പിച്ചതോടെയാണ് ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ.
കൊച്ചി സൈബർ പൊലീസാണ് മാധ്യമപ്രവർത്തകയുടെ പരാതിയിൽ കേസെടുത്തത്. ബാസിൽ നൽകിയ പരാതിയിൽ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്.
യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെയാണ് ബാസിൽ പരാതി നൽകിയിരുന്നത്. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
