ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരണം ആറായി. അഞ്ച് പേരെ രക്ഷിച്ചതായി പൊലീസ് പറഞ്ഞു. അഞ്ച് പേരുടെ നില ഗുരുതരമെന്നാണ് വിവരം. എത്രപേര്‍ അപകടത്തില്‍പ്പെട്ടു എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തെക്കന്‍ ഡല്‍ഹിയിലെ സത്യ നികേതനില്‍ പ്രവര്‍ത്തിച്ചിരുന്ന ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നു വീണത്.അപകടത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. മേഖലയിലെ അപകടനിലയിലുള്ള കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കി. കെട്ടിടങ്ങൾക്ക് നോട്ടീസ് കൈമാറുകയും ചെയ്തു.
ദുരന്തത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ദുഖം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ഗോവ സന്ദര്‍ശനം അദ്ദേഹം റദ്ദാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
