വാഷിംഗ്ടൺ: മുൻ ബൈഡൻ ഭരണകൂടത്തിന്റെ ഇലക്ട്രിക് വെഹിക്കിൾ (ഇ.വി) നയങ്ങൾക്ക് വിരാമമിട്ട് പുതിയ ഇന്ധനക്ഷമതാ ചട്ടങ്ങൾക്ക് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകി. കാർ വില കുറയ്ക്കാനും അമേരിക്കൻ വാഹന നിർമ്മാണ മേഖലയെ ശക്തിപ്പെടുത്താനുമാണ് പുതിയ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി.
പുതിയ മാറ്റങ്ങൾ വാഹന നിർമ്മാണ ചെലവ് കുറയ്ക്കുമെന്നും അമേരിക്കൻ കുടുംബങ്ങൾക്ക് പുതിയതും സുരക്ഷിതവുമായ കാറുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കുമെന്നും ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
മിഷിഗൺ, ഒഹായോ, ഇന്ത്യാന, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ പുതിയ നിർമ്മാണ യൂണിറ്റുകളും തൊഴിലവസരങ്ങളും കൊണ്ടുവരാൻ പുതിയ നയത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ജനറൽ മോട്ടോഴ്‌സ്, ഫോർഡ്, സ്റ്റെല്ലാന്റിസ് തുടങ്ങിയ പ്രമുഖ കമ്പനികൾ അമേരിക്കയിൽ ഉൽപ്പാദനം വ്യാപിപ്പിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാൽ, നയമാറ്റം ഇന്ധനച്ചെലവ് വർദ്ധിപ്പിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. 2050ഓടെ ഇന്ധന ഉപഭോഗത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നും കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് ഏകദേശം 5 ശതമാനം വരെ കൂടാൻ സാധ്യതയുണ്ടെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
പുതിയ ചട്ടങ്ങൾ നടപ്പിലാകുന്നതോടെ കാറുകളുടെ പ്രാരംഭ വിലയിൽ ഏകദേശം 930 ഡോളർ വരെ കുറവുണ്ടാകുമെന്നാണ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്റെ (എൻ.എച്ച്.ടി.എസ്.എ) വിലയിരുത്തൽ.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
