സര്‍ട്ടിഫിക്കറ്റിനെത്തിയ യുവതിക്ക് അശ്ലീല സന്ദേശം, രാത്രി വീട്ടിലെത്തി: വില്ലേജ് ഓഫിസര്‍ക്കെതിരെ കേസ്

SEPTEMBER 26, 2026, 9:47 PM

കണ്ണൂര്‍: സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിയായ യുവതിക്ക് ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും രാത്രി വീട്ടിലെത്തി മാനഹാനി വരുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ വില്ലേജ് ഓഫിസര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എടക്കാട് വില്ലേജ് ഓഫിസറും ആലപ്പുഴ സ്വദേശിയുമായ ജിജു സ്‌കറിയക്കെതിരെയാണ് (48) താഴെചൊവ്വ സ്വദേശിനിയുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം തനിക്കെതിരെ വില്ലേജ് ഓഫിസര്‍ നല്‍കിയ പരാതിയില്‍ പരാതിക്കാരിയായ യുവതിക്കും ഭര്‍ത്താവിനും കണ്ടാലറിയാവുന്ന 12 പേര്‍ക്കുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വില്ലേജ് ഓഫിസില്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യത്തിനായി എത്തിയ സമയം മുതല്‍ ഈ മാസം 11 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ വില്ലേജ് ഓഫിസര്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാണ് യുവതിയുടെ പരാതി. വെള്ളിയാഴ്ച രാത്രി ഉദ്യോഗസ്ഥന്‍ തന്റെ വീട്ടിലെത്തി മാനഹാനി വരുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. രാത്രിയില്‍ ഉദ്യോഗസ്ഥന്‍ വീട്ടിലെത്തിയതോടെ യുവതി വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും അടങ്ങുന്ന സംഘം ഇയാളെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു.

എന്നാല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയില്‍ യഥാസമയം നടപടിയെടുത്തില്ലെന്ന് തെറ്റിദ്ധരിച്ച് ഒരു സംഘം ആളുകള്‍ തന്നെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ഹെല്‍മറ്റ് കൊണ്ടടക്കം ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്നാണ് ജിജു സ്‌കറിയ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പരസ്പരവിരുദ്ധമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam