അശ്ലീല വീഡിയോ നിർമ്മാണക്കേസ്; റിമാൻഡിൽ കഴിയുന്ന ശ്രീഹരിയെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ ഇന്ന് അപേക്ഷ നൽകും

SEPTEMBER 6, 2026, 9:39 PM

തിരുവനന്തപുരം: അശ്ലീല വീഡിയോ നിർമാണക്കേസിൽ റിമാൻഡിൽ കഴിയുന്ന കെ എസ് യു നേതാവ് ശ്രീഹരിയെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ ഇന്ന് അപേക്ഷ നൽകും. 

ശ്രീഹരിയെ കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനും ചിത്രങ്ങൾ മോർഫ് ചെയ്യുന്നതിനു വേണ്ടി ഉപയോഗിച്ച സാമഗ്രികൾ കണ്ടെത്താനും കഴിയുമെന്നാണ് പൊലീസിൻറെ പ്രതീക്ഷ.ശ്രീഹരി പഠിക്കുന്ന തൃക്കാക്കര ഭാരതമാതാ കോളേജിലും താമസസ്ഥലത്തും ആവശ്യമെങ്കിൽ സ്വന്തം നാടായ കിളിമാനൂരിലും എത്തിച്ച് തെളിവെടുക്കാനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം. 

കോളേജിലെ വിദ്യാർഥികളുടേയും അധ്യാപകരുടേയും ഉൾപ്പെടെ വീ‍ഡിയോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും ടെല​ഗ്രാം വഴി വിൽപ്പന നടത്തുകയുമായിരുന്നു കെ എസ് യു നേതാവ് ശ്രീഹരി ചെയ്തിരുന്നത്.പരാതി ലഭിച്ചിട്ടും നടപടികൾ ഇല്ലാത്തതിനെത്തുടർന്ന് വിദ്യാർഥികൾ കോളേജിൽ ശക്തമായ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീഹരിയെ അറസ്റ്റ് ചെയ്യാൻ ഉൾപ്പെടെ പൊലീസ് തയ്യാറായത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam